വിലക്ക് അവസാനിച്ചു, അഷ്റഫുള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കും

- Advertisement -

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം മുഹമ്മദ് അഷ്റഫുള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. 34 വയസ്സുകാരന്‍ താരം ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പതിപ്പില്‍ നടത്തിയ മാച്ച് ഫിക്സിംഗിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിലക്കിയത്. ചിറ്റഗോംഗ് വൈക്കിംഗ്സ് ആണ് താരത്തെ പ്ലേയര്‍ ഡ്രാഫ്ടില്‍ സ്വന്തമാക്കിയത്. വിലക്ക് അവസാനിച്ച ശേഷം അഷ്റഫുള്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാനായി പ്ലേയര്‍ ഡ്രാഫ്ടില്‍ പേര് ചേര്‍ത്തുവെങ്കിലും ഒരു ഫ്രാഞ്ചൈസിയും താരത്തില്‍ താല്പര്യം കാണിച്ചിരുന്നില്ല.

താരത്തിനു മത്സരം മാറ്റി മറിയ്ക്കുവാനുള്ള കഴിവ് ഇപ്പോളുമുണ്ടെന്ന വിശ്വാസത്തിലാണ് ടീമിലേക്ക് എടുക്കുന്നതെന്ന് ഫ്രാഞ്ചൈസി ഉടമകള്‍ അഭിപ്രായപ്പെട്ടു. ഫിറ്റ്നെസ് സംബന്ധമായ സംശയങ്ങളുണ്ടെങ്കിലും താരം ഫിറ്റ്നെസ് ഏറെ മെച്ചപ്പെടുത്തിയെന്നാണ് ഫ്രാഞ്ചൈസികളുടെ അഭിപ്രായം.

Advertisement