ജയം തുടർന്ന് ആഴ്സണൽ വനിതകൾ

- Advertisement -

ആഴ്സണൽ പുരുഷ ടീമിനെ പോലെ അല്ലേൽ അവരെക്കാൾ നല്ല പ്രകടനവുമായി മുന്നേറുകയാണ് ആഴ്സണൽ വനിതകൾ. ഇന്നലെ ബ്രിസ്റ്റൽ സിറ്റിയെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആഴ്സണലിന്റെ ലീഗിലെ തുടർച്ചയായ ആറാം ജയമാണിത്. ആഴ്സണലിനായി വിവിയെനെ മിദെമെ ഇന്നലെ ഇരട്ട ഗോളുകൾ നേടി. വിവിയെനെക്ക് ലീഗിൽ ഇതിനകം തന്നെ 11 ഗോളുകളായി. ആകെ ആറു മത്സരമെ ലീഗിൽ കഴിഞ്ഞിട്ടുള്ളൂ. ഇതുവരെ സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 5 അസിസ്റ്റും വിവിയെന്നെക്ക് ഉണ്ട്.

ജോർദാൻ നോബ്സും വാൻ ഡി ഡോങ്കും ആണ് മറ്റു സ്കോറേഴ്സ്. 18 പോയന്റുമായി ആഴ്സണൽ തന്നെ ആണ് ലീഗിൽ ഒന്നാമത്. 6 മത്സരങ്ങളിൽ അഞ്ച് ക്ലീൻ ഷീറ്റും ആഴ്സണൽ സ്വന്തമാക്കി.

Advertisement