അശോക് ഡിണ്ട വിരമിച്ചു

20210203 002447

ക്രിക്കറ്റിന്റെ സമസ്ത മേഖലയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച്‌ മുൻ ഇന്ത്യൻ പേസർ അശോക് ഡിണ്ട. ഇന്ത്യക്കായി 13 ഏകദിന മത്സരങ്ങളിലായി 12 വിക്കറ്റും, 9 ട്വന്റി-ട്വന്റി മത്സരങ്ങളിലായി 17 വിക്കറ്റും നേടിയ ഡിണ്ടയുടെ പേരിൽ 420 ആഭ്യന്തര വിക്കറ്റുകളുമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും‌ പൂനെ വാരിയേർസിനായും പന്തെറിഞ്ഞ ഡിണ്ട, 75 മത്സരങ്ങളിലായി 69 വിക്കറ്റും‌ സ്വന്തമാക്കിയിട്ടുണ്ട്.‌

ഈഡൻ ഗാർഡൻസിൽ വെച്ച് മാധ്യമങ്ങളെ കണ്ട അശോക് ഡിണ്ട, തന്റെ കരിയറയിനെ കുറിച്ച് വാചാലനായി. രക്ഷിതാക്കൾക്കും, തന്റെ കരിയറിൽ സഹായിച്ച് എല്ലാവർക്കും നന്ദി അറിയിച്ച ഡിണ്ട, ടീമിൽ‌ ഇല്ലാത്ത തന്നെ പതിനാറാമനായി‌ ടീമിൽ എടുത്ത് അരങ്ങേറാൻ അവസരം തന്ന സൗരവ് ഗാംഗുലിക്ക് പ്രത്യേകം നന്ദി അറിയിച്ചു.‌ ബംഗാളിനായി കളി തുടങ്ങിയ താരം, കഴിഞ്ഞ സീസണിൽ മാനേജ്മെന്റും കോച്ചുമായുള്ള അസ്വാരസ്യങ്ങളും മറ്റു പ്രശ്നങ്ങളും കാരണം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി കളിച്ചിരുന്നില്ല. ഗോവക്ക് വേണ്ടിയാണ് ഡിണ്ട തുടർന്ന് കളിച്ചത്. ബിസിസിഐക്കും ഗോവൻ ക്രിക്കറ്റ് അസോസിയേഷനും ഔദ്യോഗിക മെയിൽ അയച്ചെന്നും ഡിണ്ട അറിയിച്ചു.

Previous articleറയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിന് കൊറോണ പോസിറ്റീവ്
Next articleരണ്ട് ചുവപ്പ് കാർഡും വാങ്ങി വോൾവ്സിനു മുന്നിൽ പരാജയം ഏറ്റുവാങ്ങി ആഴ്സണൽ