ബംഗാളില്‍ നിന്ന് വഴിപിരിഞ്ഞ് അശോക് ഡിന്‍ഡ

- Advertisement -

2020-21 സീസണില്‍ ബംഗാളിന് വേണ്ടി കളിക്കില്ലെന്ന് അറിയിച്ച് അശോക് ഡിന്‍ഡ. കഴിഞ്ഞ വര്‍ഷം കോച്ച് രണദേബ് ബോസുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട താരത്തെ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സീസണിന്റെ പകുതിയില്‍ വെച്ച് മുന്‍ ഇന്ത്യന്‍ താരത്തെ സ്ക്വാഡില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്നാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

ഈ തീരുമാനം താന്‍ കഴിഞ്ഞ സീസണില്‍ തന്നെ എടുത്തതാണെന്നും തീര്‍ത്തും വ്യക്തിപരമായ തീരുമാനം ആണെന്നും താരം വ്യക്തമാക്കി. ഈ വിവാദമൊന്നും തന്നെ തകര്‍ക്കാനാകില്ലെന്നും താന്‍ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കളിച്ച് ക്രിക്കറ്റില്‍ തുടരുമെന്നും താന്‍ മാനസികമായി കൂടുതല്‍ കരുത്തനാണെന്നും ഡിന്‍ഡ വ്യക്തമാക്കി.

തനിക്ക് ചില ഓഫറുകള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരമാനം താന്‍ കൈക്കൊണ്ടിട്ടില്ലെന്നും ഡിന്‍ഡ വ്യക്തമാക്കി.

Advertisement