ഹാരിസിന്റെ വിക്കറ്റിന് ശേഷം കരുതലോടെ ഓസ്ട്രേലിയ

Ausenglandashes

അഡിലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം ഡിന്നര്‍ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 45/1 എന്ന നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം സ്കോര്‍ 4ൽ നില്‍ക്കുമ്പോള്‍ മാര്‍ക്ക് ഹാരിസിനെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും 41 റൺസ് കൂട്ടുകെട്ടുമായി മാര്‍നസ് ലാബൂഷാനെ – ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് ടീമിന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ കടന്ന് കൂടുവാന്‍ സഹായിച്ചു.

വാര്‍ണര്‍ 20 റൺസും ലാബൂഷാനെ 16 റൺസും നേടിയപ്പോള്‍ ഹാരിസിന്റെ വിക്കറ്റ് ബ്രോഡ് ആണ് നേടിയത്.

Previous articleഅഞ്ച് പേര്‍ കൂടി കോവിഡ് പോസിറ്റീവ്, വിന്‍ഡീസിന്റെ പാക്കിസ്ഥാന്‍ പര്യടനം അവതാളത്തിൽ
Next articleഭൂട്ടാനെയും വീഴ്ത്തി ഇന്ത്യൻ യുവതികൾ