ഭൂട്ടാനെയും വീഴ്ത്തി ഇന്ത്യൻ യുവതികൾ

Img 20211216 115726

ഇന്നലെ ധാക്കയിൽ നടന്ന SAFF U19 വനിതാ ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ വിന്ത്യ ഭൂട്ടാനെ 3-0 ന് തകർത്തു. ഇന്ത്യൻ U-19 വനിതാ ടീമിന്റെ തുടർച്ചയായ രണ്ടാം വിജയമാണുത്. ആധിപത്യത്തോടെയാണ് ഇന്ത്യ മത്സരം തുടങ്ങിയത്. ഏഴാം മിനിറ്റിൽ സുമതി കുമാരി ആണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. വലതുവശത്ത് നിന്ന് അമീഷ ബക്‌സ്‌ല നൽകിയ ക്രോസ് സുമതി വലയിൽ എത്തിക്കുക ആയിരുന്നു.

ഭൂട്ടാൻ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തെ വലിയ സമ്മർദ്ദത്തിലാക്കാൻ അവർക്ക് ഒരിക്കലും കഴിഞ്ഞില്ല. 41ആം മിനുട്ടിലും 54ആം മിനുട്ടിലുമായി പ്രിയങ്ക ദേവി ആണ് ഇന്ത്യയുടെ മറ്റു ഗോളുകൾ നേടിയത്. ഇനി നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

Previous articleഹാരിസിന്റെ വിക്കറ്റിന് ശേഷം കരുതലോടെ ഓസ്ട്രേലിയ
Next articleപ്രീസീസൺ പൂർത്തിയാക്കി ഗോകുലം കേരള ബയോ ബബിളിൽ