ലീഡ്സില്‍ ബെന്‍ സ്റ്റോക്സ് ഹീറോയിസത്തിന്റെ ബലത്തില്‍ ഒരു വിക്കറ്റിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയെങ്കിലും ഭാഗ്യത്തിനും വലിയ പങ്കുണ്ടായിരുന്നു വിജയത്തില്‍. അതിലുപരി രണ്ട് റണ്‍സ് അകലെ മികച്ചൊരു റണ്ണൗട്ട് അവസരം നഥാന്‍ ലയണ്‍ കളഞ്ഞ് കുളിച്ചതും ഇംഗ്ലണ്ടിന് തുണയായി. നഥാന്‍ ലയണ്‍ ഇംഗ്ലണ്ടിന് രണ്ടാം ജീവനാണ് തന്നതെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞത്.
ലയണ്‍ ആ അവസരം കളഞ്ഞപ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാമായിരുന്നു. പല താരങ്ങളും ആ ലഭിച്ച അവസരത്തെ ശരിക്കും ആഘോഷിച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങളായിരുന്നു ഇംഗ്ലണ്ടിന്റെ ഡ്രെസ്സിംഗ് റൂമിലെന്ന് ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു.
സ്കോറുകള്‍ ഒപ്പമെത്തിയപ്പോള്‍ വലിയൊരു ആഘോഷാരവം തന്നെയായിരുന്നു കാണികളും കളിക്കാരും പുറത്ത് വിട്ടത്. പരമ്പര അവസാനിച്ചില്ലെന്ന് ആശ്വാസം ഇംഗ്ലണ്ട് താരങ്ങള്ക്കുണ്ടായിരുന്നുവെന്നും ജോഫ്ര വ്യക്തമാക്കി.
ലയണ്‍ ഇംഗ്ലണ്ടിന് ശരിക്കും പരമ്പരയില്‍ രണ്ടാം ജീവനാണ് നല്‍കിയത്. ലോകകപ്പും ആഷസും ഒരുമിച്ച് വിജയിക്കുക എന്നത് ഏവരും ആനഗ്രഹിക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ ആ ഒരു സാധ്യതയാണ് ലയണിന്റെ പിഴവ് തുറന്ന് തന്നതെന്നും ജോഫ്ര പറഞ്ഞു. സെപ്റ്റംബര്‍ നാലിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുക. അവസാന ടെസ്റ്റ് സെപ്റ്റംബര്‍ 12ന് ദി ഓവലില്‍ നടക്കും.