ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

Usman Khawaja Australia Ahses England

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

അത്രയധികം റൺസ് കണ്ടെത്താനാകാതിരിക്കുന്ന മാര്‍ക്കസ് ഹാരിസിന് പകരം ഓപ്പണിംഗ് ദൗത്യമായിരിക്കും ഇത്തവണ ഖവാജയെ കാത്തിരിക്കുന്നത്. സെലക്ഷന്‍ പാനലില്‍ പാറ്റ് കമ്മിന്‍സ് ഇല്ലെങ്കിലും തന്റെ അഭിപ്രായത്തിൽ ഖവാജയുടെ പ്രകടനത്തെ സെലക്ടര്‍മാര്‍ക്ക് വിസ്മരിക്കാനാകില്ലെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Previous article252 റൺസ് നേടി പുറത്തായി ലാഥം, അഞ്ഞൂറ് കടന്ന് ന്യൂസിലാണ്ട്
Next articleമെൻഡിക്ക് കൊറോണ, സെനഗലിന്റെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല