ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഓസ്ട്രേലിയ പൊരുതുന്നു. നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എടുത്തിട്ടുണ്ട്. ഓസ്ട്രേലിയക്ക് ജയിക്കാൻ ഇനിയും 331 റൺസ് കൂടി വേണം. 399 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെച്ച് ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികളായിരുന്നു.
ഓപ്പണർമാരായ ഹാരിസിനെയും വാർണറെയും വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ് ആണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചത്. തുടർന്ന് ലാബ്ഷെയിനിന്റെ വിക്കറ്റ് ലീച്ചും സ്വന്തമാക്കുകയായിരുന്നു. 18 റൺസോടെ സ്മിത്തും 10 റൺസോടെ മാത്യു വാഡുമാണ് ക്രീസിൽ ഉള്ളത്. ഒന്നര ദിവസത്തിൽ കൂടുതൽ മത്സരം ബാക്കി നിൽക്കെ ഓസ്ട്രേലിയക്ക് തോൽവി ഒഴിവാക്കാൻ സ്മിത്തിന്റെ അത്ഭുത ഇന്നിംഗ്സ് തന്നെ വേണ്ടി വരും