ബംഗ്ളദേശിനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

തിരാഷ്ട്ര ടി20 ടൂർണമെന്റിൽ ബംഗ്ളദേശിനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മൂന്നാമത്തെ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം സിംബാബ്‍വെയെ 28 റൺസിന് തോൽപ്പിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ബംഗ്ളദേശും ആദ്യ മത്സരത്തിൽ സിംബാബ്‌വെക്കെതിരെ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനം നേടാമെന്നിരിക്കെ പോരാട്ടം കണക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഇരു ടീമുകളും ടി20യിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയം അഫ്ഗാനിസ്ഥാന്റെ കൂടെയായിരുന്നു. ഒരു മത്സരം മാത്രമാണ് ബംഗ്ളദേശ് ജയിച്ചത്.

Advertisement