മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ, ആഷസിലെ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ടീം പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിലെ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപനം. പാറ്റ് കമ്മിന്‍സ് ടീം നായകനായി തിരികെ എത്തും. കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ താരം രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

അതേ സമയം മോശം ഫോമിലുള്ള ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് ടീമിലെ സ്ഥാനം നിലനിര്‍ത്തി. രണ്ടാം ടെസ്റ്റിൽ സൈഡ് ഇഞ്ച്വറി കാരണം കളിക്കാതിരുന്ന ജോഷ് ഹാസൽവുഡും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

ഓസ്ട്രേലിയ സ്ക്വാഡ്: Pat Cummins (capt),Alex Carey,Cameron Green,Marcus Harris,Josh Hazlewood,Travis Head,Usman Khawaja,Marnus Labuschagne,Nathan Lyon,Michael Neser,Jhye Richardson,Steve Smith,Mitchell Starc,Mitchell Swepson,David Warner