വിജയം ഓസ്ട്രേലിയയുടെ തൊട്ടരികെ, അഡിലെയ്ഡിലും ഇംഗ്ലണ്ടിന് രക്ഷയില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ അവസാന ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ടെസ്റ്റ് വിജയം സ്വന്തമാക്കുവാന്‍ ഓസ്ട്രേലിയ നേടേണ്ടത് 4 വിക്കറ്റ് മാത്രം. 326 റൺസ് വിജയത്തിനായി ഇനിയും നേടേണ്ട ഇംഗ്ലണ്ട് 142/6 എന്ന നിലയിലാണ്.

28 റൺസുമായി ക്രിസ് വോക്സും 16 റൺസ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്. 37 റൺസാണ് ഈ കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സിൽ 34 റൺസ് നേടിയ റോറി ബേൺസ് ആണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍.

ജോ റൂട്ട് 24 റൺസും ദാവിദ് മലന്‍ 20 റൺസും നേടി. ജൈ റിച്ചാര്‍ഡ്സൺ ഓസ്ട്രേലിയയ്ക്കായി രണ്ട് വിക്കറ്റ് നേടി.