ഓസ്ട്രേലിയ 267 റൺസിന് ഓള്‍ഔട്ട്, ലീഡ് 82 റൺസിന്

എംസിജിയില്‍ രണ്ടാം ദിവസം പുരോഗമിക്കവേ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 267 റൺസിന് അവസാനിച്ചു. 82 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. 207/7 എന്ന നിലയിൽ നിന്ന് പാറ്റ് കമ്മിന്‍സ്(21), മിച്ചൽ സ്റ്റാര്‍ക്ക് (24*) കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്.

76 റൺസ് നേടിയ മാര്‍ക്കസ് ഹാരിസാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ജെയിംസ് ആന്‍ഡേഴ്സൺ ഇംഗ്ലണ്ടിനായി 4 വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റ് നേടി.