നോർത്ത് ഈസ്റ്റ് ഇന്ന് മുംബൈ സിറ്റിക്ക് എതിരെ

തിങ്കളാഴ്ച വൈകുന്നേരം ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് 2-3ന് തോറ്റതിന്റെ നിരാശാജനകമായ തോൽവിക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചുവരാൻ ആണ് നോർത്ത് ഈസ്റ്റ് ശ്രമിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് ഏറ്റുവാങ്ങിയ പരാജയം മറികടക്കാനാണ് മുംബൈ സിറ്റി വരുന്നത്.

ഈ സീസണിലെ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും മൂന്നെണ്ണം തോൽക്കുകയും ചെയ്തിരിക്കുകയാണ് നോർത്ത് ഈസ്റ്റ്. എടികെ മോഹൻ ബഗാനോടുള്ള തോൽവി അവരുടെ ടോപ് 4 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും ലീഗിലെ ഒന്നാം സ്ഥാനക്കാരാണ് മുംബൈ സിറ്റി.