ആർച്ചറിനു മുന്നിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ!!

ആഷസിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം താരമായി ആർച്ചർ. മഴ കാരണം തടസ്സപ്പെട്ട ആദ്യ ദിവസത്തിൽ ഓസ്ട്രേലിയയെ ചുരുട്ടിക്കൂട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ ദിനത്തിൽ ഓസ്ട്രേലിയ 179 റൺസിന് ആൾ ഔട്ട് ആയി. ആറു വിക്കറ്റുമായി ആർച്ചർ തന്നെയാണ് ഓസ്ട്രേലിയക്ക് വില്ലനായത്. മഴ കാരണം ആദ്യ ദിവസം 52 ഓവർ മാത്രമേ എറിയാൻ കഴിഞ്ഞിരുന്നുള്ളൂ അതിനിടയിൽ ആണ് ഓസ്ട്രേലിയയെ ഇംഗ്ലണ്ട് ഓൾ ഔട്ട് ആക്കിയത്.

ഓസ്ട്രേലിയക്ക് വേണ്ടി 61 റൺസുമായി വാർണറും 76 റൺസുമായി ലബുസ്ചാഗ്നെയും മാത്രമാണ് പിടിച്ചു നിന്നത്. ഇതിൽ വാർണറിനെ ആർചർ പുറത്താക്കി. വാർണർ, ഹാരിസ്, വേഡ്, പാറ്റിൻസൺ, കമ്മിൻസ്, ലിയോൺ എന്നിവരാണ് ആർച്ചറിന് മുന്നിൽ ആദ്യ ഇന്നിങ്സിൽ വീണത്. ഇംഗ്ലണ്ടിനായി ബ്രോഡ് രണ്ട് വിക്കറ്റും, സ്റ്റോക്സ്, വോക്സ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.