ചാങ്തെയുടെ നോർവീജിയൻ നീക്കം നടക്കില്ല

- Advertisement -

ഡെൽഹി ഡൈനാമോസിന്റെ താരം ലാലിയൻസുവാല ചാങ്തെയുടെ യൂറോപ്യൻ സ്വപ്നത്തിന് തിരിച്ചടി. നോർവീജിയൻ ക്ലബായ വൈകിങ് എഫ് കെയിൽ ചാങ്തെ കരാർ ഒപ്പിടും എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും നോർവീജിയം ക്ലബ് ഇത് നിഷേധിച്ചു. താരത്തിന് കരാർ വാഗ്ദാനം ചെയ്തിട്ടില്ല എന്നും ഇനി ട്രയൽസിൽ താരം ക്ലബിലേക്ക് എത്തില്ല എന്നും വൈകിങ് അറിയിച്ചു.

ഇതിനു മുമ്പ് രണ്ട് തവണ വൈകിങിനൊപ്പം ട്രയൽസിൽ ചാങ്തെ ഉണ്ടായിരുന്നു. ആ രണ്ട് തവണയും ട്രയൽസിൽ താരം തിളങ്ങിയിരുന്നു. പക്ഷെ അത് മതിയായിരുന്നില്ല ക്ലബിൽ കരാർ നേടാൻ. അവസാന രണ്ട് സീസണുകളിലായി ഡെൽഹി ഡൈനാമോസിന്റെ പ്രധാന താരമായരുന്നു 22കാരനായ ചാങ്തെ. ചാങ്തെ ഇനി വരുന്ന സീസണിലും ഡെൽഹി ഡൈനാമോസിൽ തന്നെ കളിക്കും. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെയും വിങ്ങറാണ് ചാങ്തെ.

നോർവേ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ചാങ്തെയ്ക്ക് നഷ്ടമായത്. മുമ്പ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു നോർവെയിൽ കളിച്ചിരുന്നു. നോർവേ ക്ലബായ സ്റ്റെബക്കിനൊപ്പം ആയിരുന്നു ഗുർപ്രീത് കളിച്ചത്.

Advertisement