അലക്സ് കാറെ ഓസ്ട്രേലിയന്‍ സ്ക്വാഡിൽ, ടെസ്റ്റ് അരങ്ങേറ്റം നടത്തും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിനുള്ള ആദ്യ രണ്ട് ടെസ്റ്റുകളിലെ സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടിം പെയിന്‍ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ ശേഷം പാറ്റ് കമ്മിന്‍സ് കീപ്പറായി എത്തുന്ന ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം അലക്സ് കാറെയ്ക്കാണ്. ഇതോടെ താരം തന്റെ ടെസ്റ്റ് അരങ്ങേറ്റം ആദ്യ ടെസ്റ്റിൽ നടത്തുമെന്ന് ഉറപ്പായി.

സെക്സ്റ്റിംഗ് വിവാദത്തിന് ശേഷം ടിം പെയിന്‍ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തെ ബ്രേക്ക് എടുത്തിരുന്നു. ഡിസംബര്‍ 8ന് ബ്രിസ്ബെയിനിലാണ് ആദ്യ ടെസ്റ്റ്.

ഓസ്ട്രേലിയ: Pat Cummins (c), Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Michael Neser, Jhye Richardson, Steve Smith (vc), Mitchell Starc, Mitchell Swepson, David Warner.