ഇന്ന് ജംഷദ്പൂർ ഹൈദരബാദിന് എതിരെ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2021-22 സീസണിൽ ഇന്ന് ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിടും. എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ കളി സമനിലയിൽ തളച്ച ജംഷദ്പൂർ ഈ സീസണിൽ ഇതുവ്രെ തോൽവിയറിഞ്ഞിട്ടില്ല. കഴിഞ്ഞ കളിയിൽ എഫ്‌സി ഗോവയ്‌ക്കെതിരെ അവർ വിജയം നേടിയിരുന്നു. പീറ്റർ ഹാർട്ട്‌ലിയുടെ ഫോമും ഗോൾ വരൾച്ച അവസാനിപ്പിച്ച സ്‌ട്രൈക്കർ നെറിജസ് വാൽക്‌സിസിന്റെ സാന്നിദ്ധ്യവുമാണ് ഹൈദരാബാദ് എഫ്‌സിക്ക് എതിരെ ജംഷദ്പൂരിന്റെ കരുത്ത്.

ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിക്കെതിരായ വിജയത്തിന്റെ ആവേശത്തിലാണ് ജംഷദ്പൂരിന് മുന്നിൽ എത്തുന്നത്. ഐ‌എസ്‌എൽ ചരിത്രത്തിൽ മുംബൈക്ക് എതിരായ ഹൈദരബാദിന്റെ ആദ്യ ജയം ആയിരുന്നു അത്. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 1-0 ന് ഹൈദരബാദ് തോറ്റിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം