ആഷസ് പരമ്പര ബഹിഷ്കരിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങൾ

ഡിസംബറിൽ നടക്കുന്ന ആഷസ് പരമ്പര ഇംഗ്ലണ്ട് താരങ്ങൾ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലെ കഠിനമായ കോവിഡ് പ്രോട്ടോക്കോളാണ് താരങ്ങളെ പരമ്പര ബഹിഷ്കരിക്കാൻ പ്രേരിപ്പിക്കുന്നത്. ആഷസ് പരമ്പരക്കായി ഓസ്ട്രേലിയയിൽ കഠിനമായ ബയോ ബബിൾ സുരക്ഷയാണ് ഒരുക്കുന്നത്. നിലവിൽ താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയാൽ 14 ദിവസത്തെ ഹോട്ടൽ ക്വറന്റൈൻ പൂർത്തിയാക്കണം.

ഇതാണ് താരങ്ങൾ ഒരുമിച്ച് ആഷസ് പരമ്പര ബഹിഷ്കരിക്കാൻ ആലോചിക്കുന്നത്. ഐ.പി.എല്ലിലും ടി20 ലോകകപ്പിലും പങ്കെടുക്കുന്ന താരങ്ങൾ ചുരുങ്ങിയത് 4 മാസമെങ്കിലും ബയോ ബബിളിൽ തുടരണം. ഇത് താരങ്ങളെ മാനസികമായി തളർത്തുമെന്നും താരങ്ങൾ പേടിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലണ്ടിന്റെ രണ്ടാം നിര ടീമിന്റെ ഓസ്ട്രേലിയയിൽ കളിപ്പിക്കാനും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്.