ജോർദി ആൽബയും പെഡ്രിയും പരിക്കേറ്റ് പുറത്ത്, ബാഴ്സലോണ വൻ പ്രതിസന്ധിയിൽ

പ്രധാന താരങ്ങളായ പെഡ്രി, ജോർഡി ആൽബ എന്നിവർക്ക് പരിക്കേറ്റതായി ബാഴ്സലോണ ക്ലബ് സ്ഥിരീകരിച്ചു. ബയേണെതിരായ മത്സരത്തിന് ഇടയിലാണ് രണ്ടു പേർക്കും പരിക്കേറ്റത്. പെഡ്രിയുടെ ഇടതു കാലിനാണ് പരിക്ക്. ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ആൽബക്ക് ഹാംസ്ട്രിങ് ഇഞ്ച്വറിയാണ്. താരവും ഒരു മാസം പുറത്ത് ഇരിക്കും

രണ്ട് കളിക്കാരും വരും മത്സരങ്ങൾക്ക് ഉണ്ടാകില്ല എന്നും അവരുടെ തിരിച്ചുവരവ് വൈകിം എന്നും ബാർസ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ചൊവ്വാഴ്ച രാത്രി ബയേൺ മ്യൂണിക്കിനോട് 3-0ന് തോറ്റ ബാഴ്‌സലോണയ്ക്ക് ഇരുവരുടെയും അഭാവം വലിയ പ്രഹരമാണ്. തിങ്കളാഴ്ച ഗ്രനേഡക്ക് എതിരെയുള്ള മത്സരവും കാഡിസിനും ലെവന്റെയ്ക്കുമെതിരായ ലീഗ് മത്സരങ്ങളും താരങ്ങൾക്ക് നഷ്ടമാകും.