ഹനുമ വിഹാരി അടുത്ത സീസൺ മുതൽ ഹൈദരാബാദിന് വേണ്ടി കളിക്കും

ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ഹനുമ വിഹാരി അടുത്ത ആഭ്യന്തര സീസണിൽ ഹൈദരാബാദിന് വേണ്ടി കളിക്കും. ആന്ധ്ര ക്രിക്കറ്റ് അസ്സോസിയയേഷൻ വിട്ട് താൻ ഹൈടെരബാദിന് വേണ്ടി അടുത്ത ആഭ്യന്തര സീസണിൽ കളിക്കുമെന്ന് താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനുമായി നല്ല ബന്ധത്തിലാണ് താൻ ടീം വിടുന്നതെന്നും താരം അറിയിച്ചു.

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ താരത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അഞ്ച് വർഷം ആന്ധ്രയുടെ ക്യാപ്റ്റൻ കൂടിയായിരുന്നു വിഹാരി. നേരത്തെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ വിഹാരിക്ക് സ്ഥാനം ലഭിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും താരം കളിച്ചിരുന്നില്ല. സെപ്റ്റംബർ 21നാണ് ഇന്ത്യയുടെ ആഭ്യന്തര സീസൺ ആരംഭിക്കുന്നത്.