ലങ്കന്‍ മുഖ്യ സെലക്ടര്‍ രാജി സമര്‍പ്പിച്ചു

Ashanthademel

ശ്രീലങ്കയുടെ മുഖ്യ സെലക്ടര്‍ അശാന്ത ഡി മെല്‍ തന്റെ രാജി സമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അശാന്തയുടെ രാജി. നേരത്തെ ശ്രീലങ്കയുടെ ടീം മാനേജര്‍ എന്ന റോളില്‍ നിന്നും താരം രാജി വെച്ചിരുന്നു.

2012ലും 2018ലും സെലക്ഷന്‍ കമ്മിറ്റിയുടെ തലവനായി അശാന്ത സ്ഥാനം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ 2019 ലോകകപ്പ് മുതല്‍ അശാന്ത ഈ പദവിയില്‍ ഇരിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി 17 ടെസ്റ്റിലും 57 ഏകദിനങ്ങളിലും കളിച്ചിട്ടുള്ളയാളാണ് അശാന്ത.

ശ്രീലങ്കയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ പന്ത് എറിഞ്ഞ വ്യക്തിയെന്ന ബഹുമതി കൂടി സ്വന്തമാക്കിയ താരമാണ് അശാന്ത.

Previous articleകൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് പിറന്നാൾ ആഘോഷം, റൊണാൾഡോക്ക് എതിരെ അന്വേഷണം
Next articleബംഗ്ലാദേശ് സെലക്ടര്‍ ആയി അബ്ദുര്‍ റസാഖിനെ ചുമതലപ്പെടുത്തി