തന്നോട് വാതുവെപ്പ് നടത്താൻ ആവശ്യപ്പെട്ട താരത്തിന്റെ പേര് വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ താരം

- Advertisement -

തന്നോട് വാതുവെപ്പ് നടത്താൻ ആവശ്യപ്പെട്ട സഹതാരത്തിന്റെ പേര് വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ അക്വിബ് ജാവേദ്. മുൻ പാകിസ്ഥാൻ താരം സലിം പർവേസ് ആണ് തന്നെ വാതുവെപ്പ് നടത്തണമെന്ന് ആവശ്യവുമായി തന്നെ സമീപിച്ച താരമെന്ന അക്വിബ് ജാവേദ് പറഞ്ഞു. താരങ്ങളെ വാതുവെപ്പുകാരുമായി ബന്ധപ്പെടുത്താൻ സലിം പർവേസ് ശ്രമിച്ചുവെന്ന് അക്വിബ് ജാവേദ് പറഞ്ഞു.

തന്നോട് വാതുവെപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സലിം പർവേസ് തന്നെ സമീപിച്ചതെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. താൻ വാതുവെപ്പുകാരുമായി സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ അവസാനിപ്പിക്കുമെന്നും സലിം പർവേസ് പറഞ്ഞെന്ന് അക്വിബ് ജാവേദ് വെളിപ്പെടുത്തി. വാതുവെപ്പുകാർക്കെതിരെ താൻ കടുത്ത തീരുമാനങ്ങളാണ് എടുത്തതെന്നും ഈ ഒരു കാരണം കൊണ്ട് മാത്രമാണ് തന്റെ കരിയർ പെട്ടെന്ന് അവസാനിച്ചതെന്നും അക്വിബ് ജാവേദ് പറഞ്ഞു.

Advertisement