ഡിയോങ്ങിന്റെ പരിക്ക് സാരമുള്ളത്, ഒരു മാസത്തോളം പുറത്തിരിക്കും

- Advertisement -

ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്സലോണക്ക് ഒരു വലിയ തിരിച്ചടി തന്നെ നേരിട്ടിരിക്കുകയാണ്. അവരുടെ മധ്യനിര താരമായ ഡിയോങ്ങിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. വലതു കാലിനേറ്റ പരിക്കാണ് ഡിയോങ്ങിന് വിനയായിരിക്കുന്നത്. സെവിയ്യക്ക് എതിരായ മത്സരത്തിൽ ഡൊയോങ്ങ് കളിച്ചിരുന്നില്ല. ആ മത്സരം ജയിക്കാനും ബാഴ്സലോണക്ക് ആയിരുന്നില്ല.

ഇനി ലാലിഗയിലെ നിർണായക സമയം തന്നെ ഡിയീങ്ങിന് നഷ്ടപ്പെടും. ലാലിഗയിൽ റയൽ മാഡ്രിഡുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബാഴ്സലോണ ഉള്ളത്. ഈ സീസൺ ഡിയോങ്ങ് ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമേ ബാഴ്സലോണക്ക് ഒപ്പം ഇല്ലാതിരുന്നിട്ടുള്ളൂ. 38 മത്സരങ്ങൾ താരം ഈ സീസൺ ബാഴ്സലോണക്കായി കളിച്ചിരുന്നു.

Advertisement