തന്റെ കരിയറില്‍ താനും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നു – സച്ചിന്‍ ടെണ്ടുല്‍ക്കര്‍

തന്റെ കരിയറില്‍ 10-12 വര്‍ഷത്തോളം താനും ആങ്കസൈറ്റിയുമായി പൊരുതിയിട്ടുണ്ടെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മത്സരത്തിന്റെ തലേന്ന് ഉറക്കമില്ലാത്ത രാത്രികളും മറ്റും തന്റെ കരിയറിന്റെ ഭാഗമായിരുന്നുവെന്നും പതിയെ താന്‍ അത് തന്റെ മത്സരത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കാണുവാന്‍ തുടങ്ങിയെന്നും സച്ചിന്‍ പറഞ്ഞു.

അതിന് ശേഷം ഉറക്കമില്ലാത്ത രാത്രികളുമായി താന്‍ പൊരുതപ്പെടുവാന്‍ തുടങ്ങിയെന്നും അത് മത്സരത്തിനുള്ള തന്റെ മാനസിക തയ്യാറെടുപ്പുകളുടെ ഭാഗമായി താന്‍ കാണുവാന്‍ തുടങ്ങിയത് തനിക്ക് ഗുണം ചെയ്തുവെന്നും സച്ചിന്‍ പറഞ്ഞു.

മത്സരത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി താന്‍ കണ്ടിരുന്നത് ചായയുണ്ടാക്കുക, വസ്ത്രങ്ങള്‍ ഇസ്തിരി ഇടുക എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു. മത്സരത്തിന്റെ ഒരു ദിവസം മുമ്പ് തന്നെ താന്‍ തന്റെ ബാഗ് പാക്ക് ചെയ്യും, അതെല്ലാം തന്നെ തന്റെ സഹോദരന്‍ പഠിപ്പിച്ച കാര്യങ്ങളാണ് അതെല്ലാം ഒരു ശീലമായി മാറിയെന്നും സച്ചിന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി അവസാനം കളിച്ച മത്സരം വരെ താന്‍ ആ പ്രവൃത്തികള്‍ ചെയ്ത് പോന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.