കുംബ്ലെ – വിരാട് കോഹ്‌ലി വിവാദത്തിൽ മനസ്സ് തുറന്ന് വിനോദ് റായ്

- Advertisement -

ഇന്ത്യൻ പരിശീലകനായിരുന്ന സമയത്ത് അനിൽ കുംബ്ലെയും വിരാട് കോഹ്‌ലിയും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് CoA മേധാവി വിനോദ് റായ്. ആ സമയത്ത് ഇന്ത്യൻ ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനായിരുന്നു അനിൽ കുംബ്ലെയെന്ന് വിനോദ് റായ് പറഞ്ഞു. കുംബ്ലെയുടെ കോൺട്രാക്ടിൽ അത് നീട്ടാനുള്ള കരാർ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും താൻ അത് നീട്ടുമായിരുന്നെന്നും വിനോദ് റായ് പറഞ്ഞു.

അനിൽ കുംബ്ലെക്ക് കരാർ നീട്ടികൊടുക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹമെങ്കിലും പഴയ കരാർ നീട്ടാനുള്ള ഉടമ്പടി ഇല്ലാത്തത്കൊണ്ട് തനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും വിനോദ് റായ് പറഞ്ഞു. കുംബ്ലെ – കോഹ്‌ലി വിവാദം ഉണ്ടായ സമയത്ത് താൻ ഗാംഗുലിയുമായും സച്ചിനുമായും വിരാട് കോഹ്‌ലിയുമായും സംസാരിച്ചെന്നും വിനോദ് റായ് പറഞ്ഞു.

സച്ചിനോടും ഗാംഗുലിയോടും വിരാട് കോഹ്‌ലിയോട് സംസാരിക്കാൻ പറഞ്ഞെന്നും കുംബ്ലെയെ നിലനിർത്തുന്ന കാര്യത്തിൽ അവർക്ക് ചെയ്യാൻ പറ്റാത്തത് തനിക്കും പറ്റില്ലായിരുന്നെന്നും വിനോദ് റായ് പറഞ്ഞു. വിരാട് കോഹ്‌ലിക്ക് അനിൽ കുംബ്ലെ പരിശീലകനായി തുടരുന്നതിൽ താല്പര്യം ഇല്ലായിരുന്നെന്നും വിനോദ് റായ് പറഞ്ഞു. അനിൽ കുംബ്ലെ സ്വയം സ്ഥാനം ഒഴിഞ്ഞു പോയതിൽ തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും വിനോദ് റായ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 33 മാസത്തെ CoA ഭരണം അവസാനിപ്പിച്ച് സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

Advertisement