കേരള ബ്ലാസ്റ്റേഴ്സ് വിജയം ഇന്നും ആവർത്തിക്കണം എന്ന് ജൈറോ

- Advertisement -

സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർത്തു കളിച്ച ഡിഫൻഡർ ജൈറോ ഇന്ന് മുംബൈ സിറ്റിക്ക് എതിരെയും വിജയിക്കാൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ മത്സരത്തിന്റെ അതേ പ്രാധാന്യം ഇന്നത്തെ കളിക്കുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ ടീം മുഴുവൻ മികച്ചു നിന്നിരുന്നു. അത് ആവർത്തിക്കുകയാകണം ഇന്നത്തെ ലക്ഷ്യം. ജൈറോ പറഞ്ഞു.

അന്നത്തെ പോലെ വിജയം തന്നെയാണ് ഇന്നും ലക്ഷ്യം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നതും. ബ്രസീലിയൻ പറഞ്ഞു. മുംബൈ സിറ്റി മികച്ച ടീമാണ്. അതുകൊണ്ട് ചിലപ്പോൾ എ ടി കെയ്ക്ക് എതിരെ കളിച്ചതിനേക്കാൾ മികച്ച രീതിയിൽ മുംബൈക്ക് എതിരെ കളിക്കേണ്ടി വരും. എന്തായാലും മൂന്നു പോയന്റുകൾ നേടിയേ മതിയാകു എന്നും ജൈറോ കൂട്ടിച്ചേർത്തു.

Advertisement