“ഇത്തവണ ഗോകുലം ഐ ലീഗ് കിരീടം നേടും”

- Advertisement -

ഈ സീസണിൽ ഗോകുലം കേരള എഫ് സി ഐ ലീഗ് കിരീടം നേടുമെന്ന് ഗോകുലത്തിന്റെ പുതിയ സൈനിംഗ് ആയ നതാനിയേൽ ഗാർസിയ. സീസണിൽ ഇതുവരെ കളിച്ചത് വെച്ചു നോക്കിയാൽ ഗോകുലത്തിന് ഐ ലീഗ് കിരീടം നേടാൻ ആകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് ഗാർസിയ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഒരു അത്ഭുത ഫ്രീകിക്കുമായി ഗാർസിയ പുതിയ ക്ലബിൽ തന്റെ വരവ് അറിയിച്ചിരുന്നു.

താൻ പുതിയ ക്ലബിലെ തന്റെ തുടക്കം ആസ്വദിക്കുകയാണെന്നും ഗാർസിയ പറഞ്ഞു. പ്രീസീസണിൽ കളിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്നതായിരുന്നു തന്റെ മികച്ച പ്രകടനം എന്ന് താരം പറഞ്ഞു. ഇങ്ങനെയുള്ള ഗോളുകൾ താൻ നേടാറുണ്ട്. തനിക്ക് ഒരുപാട് പൊസിഷനുകളിൽ കളിക്കാൻ ആകുമെന്നും ഗോകുലത്തിനായി റൈറ്റ് വിങ്ങിലായിരിക്കും കളിക്കുക എന്നും ഗാർസിയ കൂട്ടിച്ചേർത്തു.

Advertisement