ആഞ്ചലോ മാത്യൂസ് കരാറില്‍ ഒപ്പുവെച്ചില്ല, ബോര്‍ഡുമായി സഹകരിച്ച് 18 ശ്രീലങ്കന്‍ താരങ്ങള്‍

Srilanka

ശ്രീലങ്കന്‍ ബോര്‍ഡുമായി ദേശീയ കരാറിൽ ഒപ്പുവെച്ച് ലങ്കന്‍ താരങ്ങള്‍. 2021 അവസാനം വരെയാണ് ഈ കരാര്‍ ഒപ്പുവയ്ക്കുവാന്‍ താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ വേതനത്തില്‍ കുറവ് വരുത്തിയതിനാൽ കരാര്‍ ഒപ്പു വയ്ക്കില്ല എന്ന് നേരത്തെ താരങ്ങള്‍ വിസമ്മതിച്ചിരുന്നു.

അതേ സമയം ലങ്കന്‍ ബോര്‍ഡുമായുള്ള കരാര്‍ സീനിയര്‍ താരം ആഞ്ചലോ മാത്യൂസ് ഒപ്പുവെച്ചില്ല. താരം ഉടന്‍ വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 1 മുതൽ ഡിസംബര്‍ 31 വരെയാണ് കരാര്‍ കാലാവധി.

വിലക്ക് നേരിടുന്ന ധനുഷ്ക ഗുണതില, നിരോഷന്‍ ഡിക്ക്വെല്ല, കുശൽ മെന്‍ഡിസ് എന്നിവരെ ബോര്‍ഡ് കരാറിനായി പരിഗണിച്ചിട്ടില്ല.

കരാര്‍ ഒപ്പുവെച്ച താരങ്ങള്‍ : Dhananjaya De Silva, Kusal Perera, Dimuth Karunaratne, Suranga Lakmal, Dasun Shanaka, Wanindu Hasaranga, Lasith Embuldeniya, Pathum Nissanka, Lahiru Thirimanne, Dushmantha Chameera, Dinesh Chandimal, Lakshan Sandakan, Vishwa Fernando, Oshada Fernando, Ramesh Mendis, Lahiru Kumara, Ashen Bandara, Akila Dananjaya

Previous articleഡ്യൂറണ്ട് കപ്പ് ഗ്രൂപ്പുകൾ ആയി, കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരു ഗ്രൂപ്പിൽ, ഗോകുലത്തിനൊപ്പം ഹൈദരാബാദ്
Next articleഓസ്ട്രേലിയന്‍ യുവതാരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്