ഇംഗ്ലണ്ട് ക്രിക്കറ്റ് അസ്സോസിയേഷനുമായുള്ള 12 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സിംബാബ്വെ താരം ആൻഡി ഫ്ലവർ. കുറച്ച് കാലം ക്രിക്കറ്റിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാനാണ് ആൻഡി ഫ്ളവറിന്റെ തീരുമാനം. 2007ൽ ഇംഗ്ലണ്ട് പരിശീലകനായിരുന്ന പീറ്റർ മൂർസിന്റെ സഹ പരിശീലകനായിട്ടാണ് ആൻഡി ഫ്ലവർ ആദ്യമായി ഇംഗ്ലണ്ടിൽ എത്തുന്നത്.
തുടർന്ന് രണ്ട് വർഷത്തിന് ശേഷം ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ആൻഡി ഫ്ലവർ പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2014 വരെ ആൻഡി ഫ്ലവർ ഇംഗ്ലണ്ടിന്റെ പരിശീലകനായിരുന്ന ആൻഡി ഫ്ളവറിന് കീഴിൽ മൂന്ന് തവണ ആഷസ് കിരീടവും ലോക ടി20 കിരീടവും ഇംഗ്ലണ്ട് നേടിയിട്ടുണ്ട്. കൂടാതെ 2011ൽ ഇംഗ്ലണ്ടിനെ ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും ആൻഡി ഫ്ളവറിനായി. 2014 മുതൽ ഇംഗ്ലണ്ട് യുവ ടീമിനെയാണ് ഫ്ലവർ പരിശീലിപ്പിക്കുന്നത്.