ആന്‍ഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ നിര്യാതനായി

Andrewsymonds

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ നിര്യാതനായി. 46 വയസ്സുകാരന്‍ മുന്‍ താരം മേയ് 14ന് രാത്രിയാണ് ടൗൺസ്‍വിൽ പട്ടണത്തിന് 50 കിലോമീറ്റര്‍ അകലെ വെച്ച് അപകടത്തിൽ പെട്ടത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് തങ്ങളുടെ മികച്ചൊരു പോരാളിയെക്കൂടി നഷ്ടമായി എന്നാണ് വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.

26 ടെസ്റ്റുകളിലും 198 ഏകദിനത്തിലും 14 ടി20 അന്താരാഷ്ട്ര മത്സരത്തിലും കളിച്ച സൈമണ്ട്സ് 1998 മുതൽ 2009 വരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരുന്നത്.