ശ്രീലങ്കയിലേക്ക് ഓസ്ട്രേലിയന്‍ കോച്ച് എത്തില്ല, കാരണം കോവിഡ് പോസിറ്റീവ്

Andrewmcdonald

ശ്രീലങ്കയിലേക്കുള്ള ഓസ്ട്രേലിയന്‍ സംഘത്തിനൊപ്പം കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് വരില്ല. ടീം ശ്രീലങ്കയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ മക്ഡൊണാള്‍ഡ് നാട്ടിൽ കഴിയുവാന്‍ തീരുമാനിക്കുകയായിരുന്നു.

കോച്ചായി ചുമതലയേറ്റ ശേഷം മക്ഡൊണാള്‍ഡിന്റെ ആദ്യ ദൗത്യം ആയിരുന്നു ശ്രീലങ്കന്‍ പര്യടനം. മക്ഡൊണാള്‍ഡിന്റെ അഭാവത്തിൽ സഹ പരിശീലകന്‍ മൈക്കൽ ഡി വെനൂട്ടോയ്ക്കാണ് ചുമതല. കോവിഡ് നെഗറ്റീവായാൽ മക്ഡൊണാള്‍ഡ് ടീമിനൊപ്പം ചേരുമെന്നാണ് കരുതിയത്.