സാൽസ്ബർഗിന്റെ റൈറ്റ്ബാക്ക് റാസ്മസ് ക്രിസ്റ്റ്യൻസനായി ലീഡ്സ് യുണൈറ്റഡ് രംഗത്ത്

ഒരു പുതിയ റൈറ്റ് ബാക്കിനായുള്ള ലീഡ്സ് യുണൈറ്റഡിന്റെ അന്വേഷണം റാസ്മസ് ക്രിസ്റ്റ്യൻസനിൽ എത്തിയിരിക്കുകയാണ്. സാൽസ്ബർഗിന്റെ താരമായ ക്രിസ്റ്റ്യൻസൻ ലീഡ്സിൽ ഉടൻ കരാർ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യൻസനായി ഡോർട്മുണ്ടും ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും ഇപ്പോൾ ലീഡ്സാണ് മുന്നിൽ ഉള്ളത്. ഡാനിഷ് ഫുട്ബോളർ ആയ 24കാരൻ 2019 മുതൽ സാൽസ്ബർഗിലുണ്ട്.

സാൽസ്ബർഗിനായി നൂറോളം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. സാൽസ്ബർഗിൽ എത്തും മുമ്പ് അയാക്സിന്റെ താരമായിരുന്നു. കഴിഞ്ഞ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു.