ആറ് താരങ്ങൾ എഫ് സി ഗോവ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022 മെയ് 31-ന് കരാർ അവസാനിച്ചതോടെ ആറ് ഫസ്റ്റ് ടീം താരങ്ങൾ ക്ലബ് വിടുന്നതായി എഫ് സി ഗോവ അറിയിച്ചു. ഇവാൻ ഗോൺസാലസ്, ആൽബെർട്ടോ നൊഗേര, അലക്‌സാണ്ടർ റൊമാരിയോ ജെസുരാജ്, ഡൈലൻ ഫോക്‌സ്, ഐറാം കബ്രേര, ക്രിസ്റ്റി ഡേവിസ് എന്നീ ആറ് ഫസ്റ്റ്-ടീം കളിക്കാരുടെ വിടവാങ്ങൽ ആണ് എഫ്‌സി ഗോവ സ്ഥിരീകരിച്ചത്.
Img 20220601 123401
ക്ലബിലെ കാലയളവിലുടനീളം അവർ നൽകിയ സംഭാവനകൾക്കും സ്‌നേഹത്തിനും പിന്തുണക്കും ക്ലബ്ബ് നന്ദി അറിയിക്കുന്നു എന്ന് ഔദ്യോഗിക പ്രസ്താവനയിൽ എഫ് സി ഗോവ അറിയിച്ചു. ഗോൺസാലസും നൊഗേരയും 2020-ൽ ആയിരുന്നു എഫ്‌സി ഗോവയിൽ ചേർന്നത്. റൊമാരിയോ കഴിഞ്ഞ സീസണിലും ഗോവയിൽ എത്തി. 2021-ൽ ആണ് ഫോക്സും കബ്രേരയും ഗോവയിൽ എത്തിയത്. മലയാളി താരം ക്രിസ്റ്റി ഡേവിസ് 2019-ൽ ഗീവ ഡെവലപ്മെന്റ് ടീമിൽ എത്തി പിന്നീ 2021-ൽ ആദ്യ ടീമിലേക്ക് എത്തുക ആയിരുന്നു. .