ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തില്‍ റസ്സല്‍ ഇല്ല

- Advertisement -

കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ആന്‍ഡ്രേ റസ്സല്‍ ബംഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തില്‍ കളിക്കില്ല. രണ്ടാം മത്സരത്തിലും ഇതേ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. ഇതോടെ പകരം താരമായി വിന്‍ഡീസ് ഷെല്‍ഡണ്‍ കോട്രലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ നാളായി താരത്തെ പരിക്ക് വല്ലാതെ അലട്ടുന്നുണ്ട്. ഒരു വര്‍ഷത്തോളം ഡോപിംഗ് പരിശോധനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനു വിലക്ക് നേരിടേണ്ടി വന്ന റസ്സല്‍ തിരികെ എത്തിയ ശേഷവും പലപ്പോഴും പരിക്ക് കളിക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.

2018 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും പരിക്ക് മൂലം താരം പിന്മാറിയിരുന്നു. ഇത് കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎലിലും താരം ചെറിയ സ്പെല്ലുകള്‍ മാത്രമേ എറിഞ്ഞുള്ളു. 2015ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനം കളിച്ചതിനു ശേഷം ഏറെ നാള് കൂടിയാണ് താരത്തെ വീണ്ടും ഏകദിന ടീമിലേക്ക് കൊണ്ടുവന്നത്.

വിന്‍ഡീസ് പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ മാത്രമാണ് താരം പങ്കെടുത്തത്. അതില്‍ 13 റണ്‍സ് ബാറ്റിംഗില്‍ നേടുകയും ബൗളിംഗില്‍ ഒരു വിക്കറ്റും നേടി. ജൂലൈ 31നു ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement