രണ്ട് ടി20 ലോകകപ്പ് ജയിക്കുകയും റാങ്ക് 9ല്‍ തുടരുകയും ചെയ്യുന്നത് ഓഫ് ബാലന്‍സ് ആയി തോന്നാറുണ്ട് – ആന്‍ഡ്രേ ഫ്ലെച്ചര്‍

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്കായി ഒരുങ്ങുമ്പോള്‍ രണ്ട് വട്ടം ടി20 ലോക കിരീടം നേടിയിട്ടുള്ള വിന്‍ഡീസ് റാങ്കിംഗില്‍ 9ാം സ്ഥാനത്താണുള്ളത്. 2012ലും 2016ലും ലോക ടി20 കിരീടം നേടിയിട്ടുള്ള ടീമിന്റെ ഇപ്പോളത്തെ അവസ്ഥ അല്പം മോശമാണെങ്കിലും തങ്ങള്‍ തിരികെ റാങ്കിംഗില്‍ ഉയരുമെന്ന് പറഞ്ഞ് ആന്‍ഡ്രേ ഫ്ലെച്ചര്‍.

വരാനിരിക്കുന്ന ടി20 ലോകകപ്പുകള്‍ക്കുള്ള തങ്ങളുടെ തയ്യാറെടുപ്പുകളാണ് ഈ പരമ്പരയെന്നും സ്ക്വാഡില്‍ പ്രമുഖ താരങ്ങളായ ക്രിസ് ഗെയില്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ് എന്നിവര്‍ ഇല്ലെങ്കിലും തങ്ങള്‍ പോസിറ്റീവ് രീതിയില്‍ തന്നെ മത്സരത്തെ സമീപിക്കുമെന്നും ആന്‍ഡ്രേ ഫ്ലെച്ചര്‍ വ്യക്തമാക്കി.

മികച്ച പരിശീലനവും മറ്റും നടത്തിയ തങ്ങള്‍ക്ക് മികച്ച ഫലം കിട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍ഡ്രേ ഫ്ലെച്ചര്‍ വ്യക്തമാക്കി.