ടെസ്റ്റ് ക്രിക്കറ്റിൽ ഇനി ആൻഡേഴ്സൺ എന്ന ഇതിഹാസം ഇല്ല!! വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

Picsart 24 05 11 18 15 51 926
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിൻ്റെ റെക്കോർഡ് വിക്കറ്റ് വേട്ടക്കാരനായ ജെയിംസ് ആൻഡേഴ്സൺ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് അവസാനമിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം ഇന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആണ് ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ആൻഡേഴ്സൺ 24 05 11 18 16 07 395

ജൂലൈ 10ന് വെസ്റ്റ് ഇൻഡീസിനെതിരെ ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തൻ്റെ അവസാന ടെസ്റ്റ് മത്സരം കളിക്കും എന്ന് അദ്ദേഹം അറിയിച്ചു. 41 കാരനായ സീമർ ഈ വർഷം ആദ്യം 700 ടെസ്റ്റ് വിക്കറ്റുകൾ എന്ന അഭിമാനകരമായ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഫാസ്റ്റ് ബൗളറും മൂന്നാമത്തെ ബൗളറുമാണ് അദ്ദേഹം.

എല്ലാ ഫോർമാറ്റുകളിലുമായി ശ്രദ്ധേയമായ 987 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2015 മുതൽ എകദിന ഫോർമാറ്റിൽ കളിച്ചിട്ടില്ലെങ്കിലും 269 വിക്കറ്റുമായി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയ റെക്കോർഡും അദ്ദേഹത്തിന് ആണ്.