ഹെയില്‍സ് പുറത്ത് തന്നെ, 55 അംഗ പരിശീലന സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Sports Correspondent

55 അംഗ പരിശീലന സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. എന്നാല്‍ അലെക്സ് ഹെയില്‍സ് ഇപ്പോളും ടീമിന് പുറത്ത് തന്നെയാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിന് തൊട്ടു മുമ്പാണ് ഹെയില്‍സിനെ റിക്രിയേഷണല്‍ ഡ്രഗ്സ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് ടീമില്‍ നിന്ന് പുറത്താക്കിയത്. അതിന് ശേഷം ലോകോത്തര താരമാണെങ്കിലും ഹെയില്‍സ് സഹ താരങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും താരത്തെ വീണ്ടും തിരികെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഇംഗ്ലണ്ട് വരുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പായിട്ട് 55 പേരുടെ വലിയൊരു പട്ടിക തയ്യാറാക്കിയിട്ടും അതില്‍ ഹെയില്‍സിന് ഇടം ലഭിച്ചിട്ടില്ല. ഇതിനര്‍ത്ഥം താരം ഈ അടുത്തൊന്നും ഇംഗ്ലണ്ടിന് വേണ്ടി കളിക്കില്ല എന്നത് തന്നെയണ്.

ലിയാം പ്ലങ്കറ്റ് ആണ് ടീമിന് പുറത്ത് പോകുന്ന മറ്റൊരു താരം. അതേ സമയം താരം കഴിഞ്ഞ മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.