രണ്ട് പന്തില്‍ രണ്ട് വിക്കറ്റുമായി അകില ധനന്‍ജയ, ദക്ഷിണാഫ്രിക്ക 37/2

ഡാംബുള്ള ഏകദിനത്തില്‍ ലഞ്ച് ബ്രേക്ക് സമയത്ത് 37/2 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ്. ശ്രീലങ്കയുടെ ഇന്നിംഗ്സ് 34.4 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ച ഉടനെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. 4.3 ഓവറില്‍ 31 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നതിനിടെ 19 റണ്‍സ് നേടിയ ഹാഷിം അംലയെ ടീമിനു നഷ്ടമായി. തൊട്ടടുത്ത പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കി അകില ധനന്‍ജയ തന്റെ രണ്ടാം വിക്കറ്റും നേടി.

ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറോവറില്‍ നിന്ന് 37 റണ്‍സാണ് നേടിയത്. 15 റണ്‍സുമായി ക്വിന്റണ്‍ ഡിക്കോക്കും 1 റണ്‍സുമായി നായകന്‍ ഫാഫ് ഡു പ്ലെസിയുമാണ് ക്രീസില്‍.

നേരത്തെ 36/5 എന്ന നിലയില്‍ നിന്ന് പെരേരമാരുടെ കൂട്ടുകെട്ടാണ് ശ്രീലങ്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. കുശല്‍ പെരേര(81), തിസാര പെരേര(49) എന്നിവരൊഴികെ ആരും തന്നെ ടീമിനു വേണ്ടി മികവ് പുറത്തെടുത്തില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ, തബ്രൈസ് ഷംസി എന്നിവര്‍ നാല് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപെരുമാറ്റച്ചട്ട ലംഘനം, റൂബല്‍ ഹൊസൈനു ശിക്ഷ
Next articleടൂട്ടി പാട്രിയറ്റ്സിനു ജയം 7 വിക്കറ്റിനു, അഞ്ചാം തോല്‍വിയേറ്റു വാങ്ങി സൂപ്പര്‍ ഗില്ലീസ്