അകില ധനന്‍ജയയുടെ ഹാട്രിക്കിനെ ശേഷം താരത്തിനെതിരെ സിക്സര്‍ മഴ പെയ്യിച്ച് പൊള്ളാര്‍ഡ്, വിന്‍ഡീസ് വമ്പന്‍ വിജയം

Kieronpollard
- Advertisement -

ആന്റിഗ്വയില്‍ ഇന്ന് നടന്ന ആദ്യ ടി20യില്‍ 4 വിക്കറ്റ് വിജയം നേടി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 131 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 13.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി വെസ്റ്റ് ഇന്‍ഡീസ് വിജയം ഉറപ്പാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ അകില ധനന്‍ജയയുടെ ഹാട്രിക്ക് തകര്‍ത്തുവെങ്കിലും താരത്തിനെ കണക്കറ്റ് സിക്സറുകള്‍ക്ക് തുടര്‍ന്നുള്ള ഓവറുകളില്‍ പൊള്ളാര്‍ഡ് ആക്രമിച്ചപ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമായി.

39 റണ്‍സ് നേടിയ പതും നിസ്സങ്കയും 33 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയവര്‍. വിന്‍ഡീസിന് വേണ്ടി പന്തെറിഞ്ഞ എല്ലാ താരങ്ങളും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒബേദ് മക്കോയ് രണ്ട് വിക്കറ്റ് നേടി.

11 പന്തില്‍ 38 റണ്‍സ് നേടിയ കൈറണ്‍ പൊള്ളാര്‍ഡ്, 29 റണ്‍സുമായി പുറത്താകാതെ നിന്ന ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് പുറമെ ലെന്‍ഡല്‍ സിമ്മണ്‍സ്(15 പന്തില്‍ 26), എവിന്‍ ലൂയിസ്(10 പന്തില്‍ 28) എന്നിവരും മികച്ച ഫോമില്‍ ബാറ്റ് ചെയ്തു.

ഒന്നാം വിക്കറ്റില്‍ 52 റണ്‍സാണ് 3.2 ഓവറില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് – എവിന്‍ ലൂയിസ് കൂട്ടുകെട്ട് നേടിയത്. ധനന്‍ജയ ലൂയിനെ പുറത്താക്കി തൊട്ടടുത്ത പന്തുകളില്‍ ക്രിസ് ഗെയിലിനെയും നിക്കോളസ് പൂരനെയും പുറത്താക്കിയതോടെ ആതിഥേയര്‍ 52/3 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചാണ് കണ്ടത്. പിന്നീട് ആറാം ഓവര്‍ അവസാനിച്ചപ്പോള്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെയും ടീമിന് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 62 റണ്‍സായിരുന്നു.

Srilankawestindies

അതിന് ശേഷം പൊള്ളാര്‍ഡിന്റെ സിക്സര്‍ പെരുമഴയാണ് ആന്റിഗ്വ സാക്ഷ്യം വഹിച്ചത്. അകില ധനന്‍ജയയുടെ മൂന്നാം ഓവറില്‍ ആറ് സിക്സറുകള്‍ പറത്തി 36 റണ്‍സ് നേടി കളി മാറ്റി മറിയ്ക്കുകയായിരുന്നു പൊള്ളാര്‍ഡ്. 4 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

Advertisement