കോഹ്‍ലിയെ പുറത്താക്കുവാനുള്ള തന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്തി ഷൊയ്ബ് അക്തര്‍

താന്‍ വിരാട് കോഹ്‍ലിയ്ക്കെതിരെ കളിയ്ക്കുകയാണെങ്കില്‍ താരത്തിനെ പുറത്താക്കുവാന്‍ ഉപയോഗിച്ചേക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ വെളിപ്പെടുത്തി ഷൊയ്ബ് അക്തര്‍. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരും ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റണ്‍മെഷിനായ വിരാടിനെ പുറത്താക്കുക എന്നത് ഏത് ബൗളറുടെയും ആഗ്രഹമാണ്.

താന്‍ രണ്ട് രീതിയില്‍ വിരാടിനെ പുറത്താക്കുവാനുള്ള പദ്ധതിയിടുമെന്നാണ് മുന്‍ പാക് താരം വെളിപ്പെടുത്തിയത്. വിരാടിനെക്കൊണ്ട് തെറ്റായ ഒരു ഡ്രൈവ് കളിപ്പിക്കു എന്നതാണ് അതില്‍ ആദ്യത്തെത്. ക്രീസില്‍ നിന്ന് വൈഡായി കോ‍ഹ്‍ലിയ്ക്ക് നേരെ വിക്കറ്റിലേക്ക് വരുന്ന രീതിയില്‍ ഡ്രൈവ് ചെയ്യാനാകുന്ന തരത്തിലുള്ള ഒരു പന്ത് എറിഞ്ഞ് എഡ്ജ് ചെയ്യിപ്പിച്ചോ ഡ്രൈവ് മിസ്സാവുമ്പോള്‍ ബൗള്‍ഡാക്കാം എന്നതാണ് അതില്‍ ആദ്യത്തെ രീതിയെന്ന് ഷൊയ്ബ് വ്യക്തമാക്കി.

രണ്ടാമത്തേത് തന്നെ ബാറ്റ്സ്മാന്മാര്‍ക്കിടയില്‍ ഒരു ഭീകരനാക്കി മാറ്റിയ ഷൊയ്ബ് അക്തറിന്റെ അതിവേഗ പേസ് ബൗളിംഗ് ഉപയോഗിച്ച് പുറത്താക്കും എന്നാണ് ഷൊയ്ബ് അവകാശപ്പെടുന്നത്. ആദ്യ പദ്ധതി നടപ്പിലായില്ലേല്‍ തന്റെ രണ്ടാം പദ്ധതിയായ പേസ് ബൗളിംഗില്‍ വിരാട് കോഹ്‍ലി പുറത്താകുമെന്ന് റാവല്‍പിണ്ടി എക്സ്പ്രസ്സ് അറിയിച്ചു.

Previous article130 കോടി ജനങ്ങളെ ആ സിക്സ് സന്തോഷിപ്പിക്കുമെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ എന്നും സച്ചിനെ സിക്സ് അടിക്കുവാന്‍ അനുവദിക്കുമായിരുന്നു
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എല്ലാ കിരീടങ്ങളും നേടണം” – ബ്രൂണോ