130 കോടി ജനങ്ങളെ ആ സിക്സ് സന്തോഷിപ്പിക്കുമെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ എന്നും സച്ചിനെ സിക്സ് അടിക്കുവാന്‍ അനുവദിക്കുമായിരുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്നുള്ളതില്‍ യാതൊരുവിധ തര്‍ക്കവുമില്ലെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12-13 തവണ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്നുള്ളത് ഇന്ത്യക്കാര്‍ ഓര്‍ക്കുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. സച്ചിന്‍ 2003 ഐസിസി ലോകകപ്പില്‍ തന്നെ സെഞ്ചൂറിയണില്‍ പോയിന്റിലൂടെ സിക്സര്‍ പറത്തിയത് മാത്രമേ ഓര്‍ക്കുകയുള്ളു, കാരണം അത് അവരെ സന്തോഷവാന്മാരാക്കുന്നുവെന്ന് അക്തര്‍ വ്യക്തമാക്കി.

130 കോടി ജനങ്ങളെ ആ സിക്സ് സന്തോഷിപ്പിക്കുമെന്ന് ആ കാലത്ത് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ സച്ചിനെ എന്നും തന്നെ സിക്സ് അടിപ്പിക്കുവാന്‍ സമ്മതിയ്ക്കുമായിരുന്നുവെന്ന് ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

അന്ന് മത്സരത്തില്‍ 273 റണ്‍സ് ചേസ് ചെയ്യുകയായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി സച്ചിന്‍ 75 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്സും സഹിതം 98 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഈ സിക്സ് സച്ചിന്‍ നേടുന്നത്. മത്സരത്തില്‍ നിന്ന് തന്റെ 12000 ഏകദിന റണ്‍സും തികച്ചിരുന്നു.

പിന്നീട് ഇന്നിംഗ്സിലെ 28ാം ഓവറില്‍ തന്റെ ബൗളിംഗിലേക്ക് മടങ്ങിയെത്തിയ ഷൊയ്ബ് അക്തര്‍ തന്നെ സച്ചിനെ പുറത്താക്കിയപ്പോള്‍ താരത്തിന് മികച്ചൊരു ശതകം നഷ്ടമാകുകയായിരുന്നു.