നമ്മള്‍ വിദേശത്ത് പരാജയപ്പെടുമ്പോള്‍ ടെക്നിക്കിനും ഇവിടെ വിദേശ താരങ്ങള്‍ പരാജയപ്പെടുമ്പോള്‍ പിച്ചിനുമാണ് കുറ്റം – അജിങ്ക്യ രഹാനെ

- Advertisement -

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ ടീമിനെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ. ഇന്ത്യന്‍ താരങ്ങള്‍ വിദേശത്ത് പരാജയപ്പെടുമ്പോള്‍ അവരുടെ ബാറ്റിംഗ് ടെക്നിക്കിനാണ് കുറ്റമെന്നും എന്നാല്‍ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ വന്ന് പരാജയപ്പെടുമ്പോള്‍ പഴി പിച്ചിനാണെന്നും രഹാനെ വ്യക്തമാക്കി.

ഇത് എല്ലാക്കാലവും ഉണ്ടാകുന്ന സംഭവമാണെന്നും അതിനാല്‍ തന്നെ ഇന്ത്യന്‍ ഡ്രെസ്സിംഗ് റൂമില്‍ ഇതിന് യാതൊരുവിധ പ്രഭാവവും ഉണ്ടാക്കാനായില്ലെന്നും രഹാനെ വ്യക്തമാക്കി.

Advertisement