“തിയാഗോ ലിവർപൂളിന് പറ്റിയ താരമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരമായിരുന്നു”

Thiago Alcantara Liverpool
- Advertisement -

ലിവർപൂളിന്റെ മധ്യനിര താരം തിയാഗോ അൽകാൻട്ര ലിവർപൂളിന് പറ്റിയ താരമല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. ക്ലോപ്പിന് പറ്റിയ കളിക്കാരനല്ല തിയാഗോ. ക്ലോപ്പിന് മധ്യനിരയിൽ വേണ്ടത് കൾ നിയന്ത്രിക്കുന്ന ആളല്ല മറിച്ച് എതിരാളികളെ വർക്ക്റേറ്റ് കൊണ്ട് തോല്പ്പിക്കുന്ന താരങ്ങളാണ്. തിയാഗോ അങ്ങനെ ഒരു താരമല്ല സ്കോൾസ് പറയുന്നു.

ലിവർപൂൾ മധ്യനിരയിൽ ഉള്ളവരല്ലാം വേഗതയാർന്ന താരങ്ങളാണ്. എതിരാളികളെ തകർക്കുകയാണ് ക്ലോപ്പിന്റെ ശൈലി അല്ലാതെ കളി നിയന്ത്രിക്കുക അല്ല. അതാണ് തിയാഗോയ്ക്ക് ലിവർപൂളിൽ തിളങ്ങാൻ ആവാത്തത് എൻ‌ സ്കോൾസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു തിയാഗോയ്ക്ക് കൂടുതൽ ചേർന്ന സ്ഥലം. അവരാണ് രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ വെച്ച് കളി നിയന്ത്രിച്ച് കളിക്കുന്നത്. അത്തരം ഒരു ടീമിൽ തിയാഗോയ്ക്ക് തിളങ്ങാൻ ആകും എന്നും സ്കോൾസ് പറഞ്ഞു.

Advertisement