മെല്‍ബേണിലെ മികവില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്ന് അജിങ്ക്യ രഹാനെ

Ajinkyarahane
- Advertisement -

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെ ടെസ്റ്റ് റാങ്കിംഗിലും മുന്നേറ്റം നടത്തി. 112 റണ്‍സ് നേടിയ താരം മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു. റാങ്കിംഗില്‍ 5 സ്ഥാനം മെച്ചപ്പെടുത്തി താരം 6ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്.

ന്യൂസിലാണ്ട് താരം റോസ് ടെയിലറും ബേ ഓവലിലെ പ്രകടനത്തിന്റെ ബലത്തില്‍ 3 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14ാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഫവദ് അലം തന്റെ ശതകത്തിന്റെ സഹായത്തോടെ 80 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 102ാം സ്ഥാനത്തും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 47ാം സ്ഥാനത്തുമാണുള്ളത്.

സെഞ്ചൂറിയണില്‍ ഇരട്ട ശതകം ഒരു റണ്‍സ് അകലെ നഷ്ടമായ ഫാഫ് ഡു പ്ലെസി 14 സ്ഥാനങ്ങളുടെ നേട്ടമാണ് ടെസ്റ്റ് റാങ്കിംഗില്‍ നേടിയത്. താരം 21ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

Advertisement