ന്യൂസിലാണ്ട് ടീമില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വംശജന്‍

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ അജാസ് അഹമ്മദിനെ ടീമിലുള്‍പ്പെടുത്തി ന്യൂസിലാണ്ട്. ദുബായിയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരത്തിനെ ഉള്‍പ്പെടുത്തുവാന്‍ കാരണമായത് കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രാദേശിക താരമായി തിരഞ്ഞെടുക്കപ്പെട്ട അജാസ് പട്ടേല്‍ 9 മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകളാണ് നേടിയത്.

മിച്ചല്‍ സാന്റനര്‍ പരിക്കിനെത്തുടര്‍ന്ന് ടീമിന്റെ പുറത്തിരിക്കുന്നതിനാല്‍ പട്ടേലിനു അരങ്ങേറ്റാവസരം ലഭിക്കുവാനുള്ള സാധ്യത ഏറെയാണ്. യുഎഇയിലെ സാഹചര്യങ്ങളും സ്പിന്നിനു അനുകൂലമാണെന്നുള്ളത് ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ടെസ്റ്റ് സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ടോം ബ്ലന്‍ഡല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, മാറ്റ് ഹെന്‍റി, ടോം ലാഥം, ഹെന്‍റി നിക്കോളസ്, അജാസ് പട്ടേല്‍, ജീത്ത് റാവല്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍, നീല്‍ വാഗ്നര്‍, ബിജെ വാട്ലിംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial