ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറാവാൻ അജിത് അഗാർക്കറും

Staff Reporter

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടറാവൻ മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറും രംഗത്ത്. സെലക്ടറാവൻ അപേക്ഷ നൽകിയവരിൽ ഏറ്റവും പ്രധാനപ്പെട്ട താരവും അജിത് അഗാർക്കാറാണ്. മുൻപ് മുംബൈ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച പരിചയവും അഗാർക്കറിനുണ്ട്. ബി.സി.സി.ഐ സെലക്ടറെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഇന്നലെയായിരുന്നു.

അജിത് അഗാർക്കാർ തന്നെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആവാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യക്ക് വേണ്ടി 26 ടെസ്റ്റുകളും 191 ഏകദിന മത്സരങ്ങളും 3 ടി20 മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അഗാർക്കറിനെ കൂടാതെ നയൻ മോംഗിയ, ചേതൻ ശർമ്മ, ലക്ഷ്മൺ ശിവരാമകൃഷ്‌ണൻ, രാജേഷ് ചൗഹാൻ എന്നിവരും ബി.സി.സി.ഐ സെക്ടര് ആവാൻ അപേക്ഷ നൽകിയിട്ടുണ്ട്.