ആദ്യ നാലെന്ന സ്വപ്നത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്ക് എതിരെ

- Advertisement -

ഐ എസ് എല്ലിൽ ആദ്യ നാലിൽ എത്തുക എന്ന സ്വപ്നം നിലനിർത്താൻ ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയിച്ചെ മതിയാകു. ഇന്ന് ഗോവയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനോട് ഏറ്റ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു.

അതിൽ നിന്ന് കരകയറാൻ വമ്പന്മാരായ എഫ് സി ഗോവയെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കേണ്ടതുണ്ട്. ലൊബേര പരിശീലകനായി എത്തിയ ശേഷം ഗോവയെ തോൽപ്പിക്കാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ഇന്ന് വിജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ ആകും ഗോവയുടെ ശ്രമം. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിക്കുക ആണെങ്കിൽ അവർക്ക് നാലാം സ്ഥാനത്തുള്ള ഒഡീഷയുടെ നാലു പോയിന്റ് പിറകിൽ എത്താം.

Advertisement