“മുന്നിൽ വരുന്ന ഏതു വെല്ലുവിളിയും നേരിടാൻ തനിക്ക് ആകും” – ഷറ്റോരി

- Advertisement -

തന്റെ മുന്നിൽ വരുന്ന ഏതു വെല്ലുവിളിയും താൻ ധൈര്യമായി നേരിടും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെ ഇറങ്ങും മുമ്പാണ് ഷറ്റോരി താൻ എല്ലാ വെല്ലുവിളിക്കും തയ്യാറാണ് എന്ന് പറഞ്ഞത്. എഫ് സി ഗോവയാണ് ലീഗിൽ ഏറ്റവും നല്ല ഫുട്ബോൾ കളിക്കുന്ന ടീം എന്ന് ഷറ്റോരി പറഞ്ഞു.

ഗോവയെ പോലെ ഫുട്ബോൾ കളിക്കാൻ ഉള്ള ടീം തനിക്ക് ഉണ്ട്. അവരെ പോലെ കളിക്കാനും ആകും. പക്ഷെ തന്റെ താരങ്ങൾ എപ്പോഴും പരിക്കിൽ ആണ് എന്നും അതുകൊണ്ട് ആണ് കേരള ബ്ലാസ്റ്റേഴ്സ് കഷ്ടപ്പെടുന്നത് എന്നും ഷറ്റോരി പറഞ്ഞു. ഇന്ന് വിജയിക്കാൻ തന്നെയണ് നോക്കുക. എന്നാൽ വിജയം അല്ല എല്ലാം. ടീമിന്റെ വളർച്ചയിലാണ് താൻ ശ്രദ്ധ കൊടുക്കുന്നത് എന്നും ഷറ്റോരി പറഞ്ഞു.

Advertisement