അലക്സ് ടെല്ലസ് ഒരു മാസത്തിൽ അധികം പുറത്തിരിക്കും

Img 20210728 010512

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കയ അലക്സ് ടെല്ലസിന്റെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ സാരമുള്ളതാണ് എന്ന് ഒലെ ഗുണ്ണാർ സോൾഷ്യാർ. താരം ഒരു മാസത്തിൽ അധികം പുറത്തിരിക്കും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അറിയിച്ചു. താരത്തിന്റെ ആങ്കിൾ ട്വിസ്റ്റ് ചെയ്തതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പ്രീസീസൺ മത്സരത്തിൽ ടെല്ലസ് കളിച്ചിരുന്നു.

ഇനി താരം പ്രീസീസണിൽ കളിക്കില്ല. ഓഗസ്റ്റ് കഴിഞ്ഞാൽ മാത്രമെ ടെല്ലസിനെ ഇനി കളത്തിൽ കാണാൻ ആകു എന്ന് ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ ലൂക് ഷോ ഇനിയും വെക്കേഷൻ കഴിഞ്ഞു തിരികെ എത്തിയിട്ടില്ല‌. ഷോയും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ പ്രീസീസണിലും സീസൺ തുടക്കത്തിലും ബ്രാണ്ടൺ വില്യംസ് ആകും യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക്.

Previous articleഒഡീഷയിൽ നിന്ന് യുടേൺ എടുത്ത് അംഗുളോ മുംബൈ സിറ്റിയിൽ
Next articleഎവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ അഫ്രീദി എത്തുന്നു